Police | 'അയല്‍വാസിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി': പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്

ആലപ്പുഴ: (www.kvartha.com) അയല്‍വാസിയായ വയോധികനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത് പരിധിയില്‍പെട്ട മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്. 

പൊലീസ് പറയുന്നത്: ബുധനാഴ്ച പുലര്‍ചെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മോഹനനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. മോഹനനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍.

Alappuzha, News, Kerala, Killed, Crime, Top-Headlines, Elderly man, Alappuzha: Elderly man killed by young man.

സംഘം ചേര്‍ന്ന് കലവൂര്‍ ഐ ടി സി ഭാഗത്ത് വീട് കയറി അക്രമണം നടത്തിയ സംഭവത്തിലും ഐ ടി സി ഭാഗത്ത് വച്ച് നടന്ന നരഹത്യ ശ്രമത്തിലും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസ് നിലവിലുള്ളതാണ്. കൂടാതെ 2011 ല്‍ പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചുണ്ടായ വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്. 

Keywords: Alappuzha, News, Kerala, Killed, Crime, Top-Headlines, Elderly man, Alappuzha: Elderly man killed by young man.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?