No Control | വാഴച്ചാല്‍, മലക്കപ്പാറ റൂടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു; തീരുമാനം വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത്

തൃശൂര്‍: (www.kvartha.com) വാഴച്ചാല്‍, മലക്കപ്പാറ റൂടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. അവധിക്കാലമായതിനാല്‍ ഈ പാതയില്‍ വിനോദ സഞ്ചാരികളുടെ തിരക്കാണ്. നിയന്ത്രണം പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കിയത്. 

ടാറിങ് നടത്താനാണ് വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്നാണ് വിവരം. ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. വാഴച്ചാല്‍ ചെക് പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക് പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

Thrissur, News, Kerala, Traffic, Control, Vazhachal, Malakkappara, Route, Withdrawn, Thrissur: Traffic control on Vazhachal-Malakkappara route withdrawn.

എന്നാല്‍ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ് തുടരാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിരുന്നു. 

Keywords: Thrissur, News, Kerala, Traffic, Control, Vazhachal, Malakkappara, Route, Withdrawn, Thrissur: Traffic control on Vazhachal-Malakkappara route withdrawn.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?