Minor Drivers | തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ ലൈസന്‍സോ നിയമാനുസൃത രേഖകളോയില്ലാതെ വാഹനമോടിച്ച മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. തിങ്കളാഴ്ച തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപല്‍ എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 15, 16, 17 വയസുള്ള കുട്ടികളെ പിടികൂടിയത്. 

15 വയസുകാരന്റെ രക്ഷിതാവ് ഖഫീഖത്, 16 കാരന്റെ രക്ഷിതാവ് പവനന്‍, കെ വി റംലത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.

Kannur, News, Kerala, Driving, Parents, Boys, Vehicle, Police, Case, Kannur: Three minors driving; Police will charge fine from parents.

കഴിഞ്ഞ ഒരു മാസത്തിനിടെ 10 കുട്ടി ഡ്രൈവര്‍മാരെയാണ് തളിപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടിയത്. ഇരു ചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയെടുത്താണ് ഇവര്‍ റോഡിലിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, മയ്യില്‍, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: Kannur, News, Kerala, Driving, Parents, Boys, Vehicle, Police, Case, Kannur: Three minors driving; Police will charge fine from parents.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?