Minister | ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ നടന്നത്; മരിച്ച വന്ദന അത്ര പരിചയമുള്ള ആളല്ല, ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് ഉണ്ടായതെന്നും വീണാ ജോര്‍ജ്
തിരുവനന്തപുരം: (www.kvartha.com) ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന കാര്യമാണ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസുകാരുടെ മധ്യത്തിലാണ് സംഭവം നടന്നത്. പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. സാധാരണ മെഡികല്‍ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു.
കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ അതിശക്തമായ നിലപാടാണ് സര്‍കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച പുലര്‍ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.
പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.
ചൊവ്വാഴ്ച രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനിടെ കത്രിക ഉപയോഗിച്ച് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
Keywords: Health Minister Veena George on Dr Vandana Das murder, Thiruvananthapuram, News, Murder Case, Health Minister, Veena George, Media, Attacked, Injured, Kerala.
Powered by Info News For You

ആക്രമണം തടയാന്‍ 2012ല്‍ നിയമം കൊണ്ടുവന്നു. അതിനെ കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തനം നടക്കുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് ആലോചന. ആശുപത്രികളില്‍ സിസിടിവി കാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ചികിത്സയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വനിതാ ഡോക്ടര്‍ക്ക് ഓടാന്‍ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ചികിത്സയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച പുലര്‍ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.
പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.
ചൊവ്വാഴ്ച രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനിടെ കത്രിക ഉപയോഗിച്ച് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
Keywords: Health Minister Veena George on Dr Vandana Das murder, Thiruvananthapuram, News, Murder Case, Health Minister, Veena George, Media, Attacked, Injured, Kerala.
Powered by Info News For You

Comments
Post a Comment