Found Dead | ഫേസ്ബുകില്‍ ചിത്രങ്ങളിട്ട് അധിക്ഷേപം; പിന്നാലെ യുവതി ജീവനൊടുക്കി; മുന്‍ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

കോട്ടയം: (www.kvartha.com) സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പൊലീസ്. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി ആതിര(26)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. 

ആതിരയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും ഉള്‍പെടുത്തി മോശമായ രീതിയിലുള്ള പോസ്റ്റുകള്‍ അരുണ്‍ ഫേസ്ബുകില്‍ പ്രചരിപ്പിച്ച് അപമാനിച്ചു എന്നായിരുന്നു പരാതി. 

ആതിരയും സുഹൃത്ത് അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ആതിരയ്ക്കെതിരെ അരുണ്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങള്‍ അരുണ്‍ പുറത്ത് വിടുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍ സംഭവം ഉന്നയിച്ച് അരുണിനെതിരെ ആതിര നേരിട്ട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 

മണിപ്പൂരിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ആതിരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് മൃതദേഹം ആശുപത്രി മോര്‍ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംസ്‌കാരം രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News, Kerala-News, Kerala, News-Malayalam, Kottayam-News, Kottayam, Facebook, Social Media, Cyber Bullying, Woman, Police, Case, Friend, Chat, Kottayam: Young woman found dead.


Keywords: News, Kerala-News, Kerala, News-Malayalam, Crime, Cyber Crime, Kottayam-News, Kottayam, Facebook, Social Media, Cyber Bullying, Woman, Police, Case, Friend, Chat, Kottayam: Young woman found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?