Fire | മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; ഓടോ സ്‌പെയര്‍ പാര്‍ട്‌സ് കടയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു

മലപ്പുറം: (www.kvartha.com) വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. പുലര്‍ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. അഞ്ച് യൂനിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പരിശ്രമം നടത്തുന്നു.

ഓടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പെടുന്ന കെട്ടിടത്തിലാണ് അപകടം. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നു പിടിക്കുകയായിരുന്നു. ഓടോ സ്‌പെയര്‍ പാര്‍ട്‌സ് കടയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തമാണ് തല നാരിഴയ്ക്ക് മാറിയത്.  

എന്‍ജിന്‍ ഓയില്‍ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ കാരണം. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്‌നിശമന സേനയുടേയും പൊലീസിന്റെയും പരിശോധന പിന്നീട് നടക്കും. 

News, Kerala-News, Kerala, Malappuram-News, Fire, Fire Force, News-Malayalam, Malappuram, Malappuram: Two storey building catches fire.


Keywords: News, Kerala-News, Kerala, Malappuram-News, Fire, Fire Force, News-Malayalam, Malappuram, Malappuram: Two storey building catches fire.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?