Explodes | ഇ-ഓടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; യുവതിക്കും 2 കുട്ടികള്‍ക്കും ദാരുണാന്ത്യം

ലക്‌നൗ: (www.kvartha.com) ഇ-ഓടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവതിക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നിവാസ്പൂര്‍വ പ്രദേശത്താണ് സംഭവം.

പൊലീസ് പറയുന്നത്: ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് രണ്ട് ബാറ്ററികള്‍ മുറിയില്‍ കൊണ്ടുവന്ന് ഇ-ഓടോറിക്ഷ ചാര്‍ജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും മൂന്ന് കുട്ടികളും മുറിയില്‍ ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ ബാറ്ററികളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. 

UP, Lucknow, Police, Case, Crime, Death, Police, Battery, E-rickshaw, Charging, Exploded, UP: Two children, woman die after battery of e-rickshaw explodes while charging

ഈ സമയം, ഭര്‍ത്താവ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തു പോയതിനാല്‍ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.

Keywords: UP, Lucknow, Police, Case, Crime, Death, Police, Battery, E-rickshaw, Charging, Exploded, UP: Two children, woman die after battery of e-rickshaw explodes while charging.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?