Died | മീന്‍പിടിത്തത്തിനിടെ കടലില്‍ വീണു; യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: (www.kasargodvartha.com) മീന്‍പിടിത്തത്തിനിടെ കടലില്‍ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തെക്കെപോളയില്‍ രാജുവിന്റെ മകന്‍ രാജേഷാണ് (37) മരിച്ചത്. കള്ളിക്കാട് കൊടുവക്കാട്ടില്‍ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവില്‍ നിന്നും മുനമ്പത്താണ് മീന്‍പിടിത്തത്തിന് പോയത്.
മുനമ്പത്ത് അഴീക്കോടിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വള്ളത്തില്‍ നിന്നും കടലിലേക്ക് വീണ രാജേഷിനെ വള്ളത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് കോസ്റ്റല്‍ പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത.
Keywords: Alappuzha, News, Kerala, Fisherman, Boat, Drowned, Alappuzha: Fisherman drowned after falling from boat.
Powered by Info News For You

Comments
Post a Comment