Died | അശ്രദ്ധമായി കാറിന്റെ വിന്‍ഡോ ഗ്ലാസുയര്‍ത്തി; തല പുറത്തിട്ടിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

തെലങ്കാന: (www.kvartha.com) കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ തല കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിന്‍ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണ് അതിദാരുണമായി മരിച്ചത്. സൂര്യപേട്ട് ജില്ലയിലാണ് സംഭവം. 

കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസുകാരിയുടെ കഴുത്തിലാണ് വിന്‍ഡോ ഗ്ലാസ് കുടുങ്ങിയത്. അശ്രദ്ധമായി ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു. 

വിവാഹച്ചടങ്ങുകള്‍ക്കുശേഷം വീട്ടില്‍ നിന്നു മടങ്ങാന്‍ തുടങ്ങുമ്പോഴാണു സംഭവം. ഈ സമയം ഉച്ചത്തില്‍ പാട്ടുവച്ചിട്ടുണ്ടായിരുന്നതിനാലും പുറത്ത് ആഘോഷത്തിമിര്‍പില്‍ പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചില്‍ കേട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

News, National, National-News, Telangana, Girl, Died, Driver, Car, Window, Complaint, Father, Police, Case, Telangana girl dies as driver rolls up car window while she had her neck out.


Keywords: News, National, National-News, Telangana, Girl, Died, Driver, Car, Window, Complaint, Father, Police, Case, Telangana girl dies as driver rolls up car window while she had her neck out.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?