Court Verdict | പ്രായപൂർത്തിയാകാത്തവരുടെ സമ്മതത്തോടെയുള്ള ബന്ധത്തിന് ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമമെന്ന് ഹൈക്കോടതി

മുംബൈ: (www.kvartha.com) പ്രായപൂർത്തിയാകാത്തവരുടെ സമ്മതത്തോടെയുള്ള ബന്ധത്തിന് ശിക്ഷിക്കാനും അവരെ കുറ്റവാളികളായി മുദ്രകുത്താനുമല്ല പോക്‌സോ നിയമം നടപ്പാക്കിയതെന്ന് ബോംബൈ ഹൈകോടതിയുടെ സുപ്രധാന വിധി. ലൈംഗികാതിക്രമക്കേസിൽ യുവാവിന് ജാമ്യം അനുവദിച്ച് കൊണ്ടാണ് ജസ്റ്റിസ് അനുജ പ്രഭുദേശായിയുടെ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിലായ 23 കാരനായ യുവാവാണ് കേസിലെ പ്രതി.

News, National, Mumbai, POCSO Act, High Court, Case, Complaint, Police, POCSO Act Enacted Not To Punish Minors In Consensual Relations: Says HC.

കേസിലെ ഇര പ്രായപൂർത്തിയാകാത്തവളാണെന്നത് ശരിയാണെന്നും എന്നാൽ അവരുടെ മൊഴി പ്രഥമദൃഷ്ട്യാ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും ജഡ്‌ജ്‌ പറഞ്ഞു.
ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം രൂപകൽപന ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈകോടതി പറഞ്ഞു. കുട്ടികളുടെ താൽപര്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് കർശനമായ ശിക്ഷാ വ്യവസ്ഥകളുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവാവിനെതിരെയുള്ള ആരോപണം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ വീട്ടിൽ നിന്ന് തനിച്ചാണ് പോയതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകി. 2021 ഫെബ്രുവരി മുതൽ കസ്റ്റഡിയിലുള്ള യുവാവ് ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Keywords: News, National, Mumbai, POCSO Act, High Court, Case, Complaint, Police,  POCSO Act Enacted Not To Punish Minors In Consensual Relations: Says HC.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?