Arrested | ബെംഗ്‌ളൂറില്‍ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍

പഴയങ്ങാടി: (www.kvartha.com) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. മാടായി ഗ്രാമ പഞ്ചായത് ഫര്‍ഹാനെ (28)യാണ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 10 മണിയോടെ പുതിയങ്ങാടിയില്‍ വെച്ചാണ് 350 മിലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് യുവാവിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്നുമായി ഇയാള്‍ സഞ്ചരിച്ച കെ എല്‍ 86 എ 3930 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗ്‌ളൂറില്‍ നിന്നും എം ഡി എം എ എത്തിച്ച് മാടായി, പുതിയങ്ങാടി ഭാഗങ്ങളില്‍ വില്‍പന നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോഷി ജസ്റ്റിസ്, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. 

News, Kerala-News, Kerala, News-Malayalam, Regional-News, Police, Arrested,Accused, Kannur: Youth arrested with MDMA at Pazhayangadi.


Keywords: News, Kerala-News, Kerala, News-Malayalam, Regional-News, Police, Arrested,Accused, Kannur: Youth arrested with MDMA at Pazhayangadi. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?