Arrested | 'പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം കുഴിച്ചു മൂടി'; സംഭവം പുറത്തറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെ; സുഹൃത്തായ യുവാവ് അറസ്റ്റില്‍

ചെന്നൈ: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചു മൂടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. വിഴുപ്പുറം ജില്ലയില്‍ സംഗീത ബാന്‍ഡില്‍ ഡ്രമ്മറായ ബി അഖിലന്‍ (23) ആണ് പിടിയിലായത്. 17 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. അഖിലന്‍ 17 വയസുകാരിയുമായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്. 

തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു.

News, National-News, Killed, Accused, Arrested, Youth, Murder Case, Girl, Friend, National, Crime, Crime-News, Youth kills pregnant Class XI girl as she insists he marry her.


Keywords: News, National-News, Killed, Accused, Arrested, Youth, Murder Case, Girl, Friend, National, Crime, Crime-News, Youth kills pregnant Class XI girl as she insists he marry her.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?