Arrested | ക്ഷേത്രനിര്‍മാണത്തിനെത്തിയ തമിഴ്‌നാട്ടുകാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു; കോട്ടയം സ്വദേശി പിടിയില്‍

കൊല്ലം: (www.kvartha.com) ചവറയില്‍ ക്ഷേത്രനിര്‍മാണത്തിനെത്തിയ തമിഴ്‌നാട്ടുകാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. മധുര ഇല്യാസ് നഗര്‍, ബോഡി ഡെയ്ല്‍ ബാലാജി അപാര്‍ട്‌മെന്റില്‍ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി.

പൊലീസ് പറയുന്നത്: നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ സഹപ്രവര്‍ത്തകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 
നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തില്‍ പുലര്‍ചെയാണ് സംഭവം. 

ക്ഷേത്ര നിര്‍മാണത്തിന് എത്തിയവരാണ് ഇരുവരും. വ്യാഴാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം പുലര്‍ചെ ഒന്നരയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തല കമ്പിവടി കൊണ്ട് ബിജു തല്ലിത്തകര്‍ക്കുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതിത്തന്നെ പുലര്‍ചെ 2 മണിയോടെ 108ല്‍ വിളിച്ച് ആംബുലന്‍സ് വരുത്തി.

ആംബുലന്‍സ് ജീവനക്കാര്‍ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പൊലീസ് കാവലില്‍ സംഭവ സ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറന്‍സിക് വിഭാഗമെത്തി പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ടത്തിന് അയയ്ക്കും.

News, Kerala-News, Kollam, Killed, Crime, Crime-News, Police, Chavara, Police Station, Ambulance, Temple, Dead Body, Kerala, News-Malayalam, Kollam-News, Tamil Nadu Native Died; Youth Arrested.


Keywords: News, Kerala-News, Kollam, Killed, Crime, Crime-News, Police, Chavara, Police Station, Ambulance, Temple, Dead Body, Kerala, News-Malayalam, Kollam-News, Tamil Nadu Native Died; Youth Arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?