Arrested | സ്ത്രീയോട് മോശമായി പെരുമാറിയെന്ന കേസ്; പ്രതിയെ പൊലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കകം

തിരുവനന്തപുരം: (www.kasargodvartha.com) മൂലവിളാകത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതി പിടിയില്‍. അമല്‍ എന്നയാളെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയോടാണ് മോശമായി പെരുമാറിയത്. ബൈകിലെത്തിയ അമല്‍ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു. പാറ്റൂര്‍ മൂലവിളാകത്ത് വച്ച് ഉച്ചയ്ക്കായിരുന്നു സംഭവം. 

Thiruvananthapuram, News, Kerala, Top-Headlines, Police, Crime, Arrest, Arrested, Woman, Misbehaving, Accused, Accused arrested for misbehaving with woman.

സമീപത്തെ ദന്തല്‍ ക്ലിനികിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തി ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് ബൈകോടിച്ച് പോയി. സ്ത്രീ ബൈകിന്റെ നമ്പര്‍ ശ്രദ്ധിച്ച് ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി. 

Keywords: Thiruvananthapuram, News, Kerala, Top-Headlines, Police, Crime, Arrest, Arrested, Woman, Misbehaving, Accused,  Accused arrested for misbehaving with woman.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?