Arrested | ആഢംബര കാറില്‍ നിന്ന് പിടികൂടിയത് 221 കിലോ കഞ്ചാവ്; 4 പേര്‍ പിടിയില്‍

തൃശൂര്‍: (www.kasargodvartha.com) ആഢംബര കാറില്‍ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ ഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. അലക്‌സ്, റിയാസ്, പ്രവീണ്‍ രാജ്, ചാക്കോ എന്നിവരാണ് ലഹരി വിരുദ്ധസേനയുടെ പിടിയിലായത്. 

പൊലീസ് പറയുന്നത്: ഒറീസയില്‍ നിന്ന് മൊത്തവിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഇടനിലക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വില്‍പ്പന. കഞ്ചാവ് കടത്തുന്നതിന് ഇവര്‍ കാറുകളാണ് ഉപയോഗിക്കുന്നത്. 

Thrissur, News, Kerala, Arrest. Arrested, Ganja, Police, Crime, Thrissur: Four arrested with ganja

സംശയം തോന്നാതിരിക്കാന്‍ ഹരിയാന രജിസ്‌ട്രേഷനുള്ള ആഢംബര കാറിലാണ് ഇത്തവണ കടത്തിയത്. അറസ്റ്റിലായ പ്രതികളില്‍ അലക്‌സിനെ മുമ്പ് പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷനിലെ കേസില്‍ കോടതി ഏഴു വര്‍ഷം ശിക്ഷിച്ചിരുന്നു. ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലാണ് ഇയാളിപ്പോള്‍. പ്രവീണ്‍ രാജിന് പാലക്കാടും, എറണാകുളത്തും തൃശൂരിലും കഞ്ചാവ് കടത്തിയ കേസുകളും അടിപിടി കേസുകളുമുണ്ട്. ചാക്കോയും, റിയാസും അടിപിടി കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Keywords: Thrissur, News, Kerala, Arrest. Arrested, Ganja, Police, Crime, Thrissur: Four arrested with ganja


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?