Arrested | 14 വയസുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; 'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു'; നഴ്‌സ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ 14 വയസുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നഴ്‌സ് അറസ്റ്റില്‍. വര്‍ക്കലയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ശരത് ആണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: മെയ് 12ന് ഉച്ചയ്ക്ക് 12.30 മണിയോടെ സ്‌കൂളില്‍ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ശരത് ബൈകില്‍ നിര്‍ബന്ധിച്ച് കയറ്റി. തുടര്‍ന്ന് പൊയ്കമുക്കിലുള്ള പാറക്കുളത്തില്‍ എത്തിച്ച് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടില്‍ അറിയിച്ചതോടെയാണ് വിവരം പുറത്തുവന്നത്. 

Thiruvananthapuram, News, Kerala, Minor, Student, Molestation, Arrest, Arrested, Thiruvananthapuram: Minor Student molested by nurse, Arrested.

തുടര്‍ന്ന് അച്ഛനൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Thiruvananthapuram, News, Kerala, Minor, Student, Molestation, Arrest, Arrested, Thiruvananthapuram: Minor Student molested by nurse, Arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?