+1 Appliation | പ്ലസ് വണ്‍ അപേക്ഷ സമര്‍പണം ജൂണ്‍ ആദ്യം ആരംഭിക്കും

തിരുവനന്തപുരം: (www.kasargodvartha.com) പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. 

പ്രോസ്‌പെക്ടസിന് സര്‍കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്. ഇത്തവണ നേരത്തേ ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. 

Thiruvananthapuram, News, Kerala, Plus One, Application, Class, Minister, Seat, Admission, Plus One application submission will begin on June 1.

സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല. അതേസമയം 3,60,692 പ്ലസ് വണ്‍ സീറ്റുകളുണ്ട്. കൂടാതെ, വിഎച്എസ്ഇ-33,030, പോളിടെക്നിക്- 9990, ഐടിഐ- 61,429 എന്നിങ്ങനെയാണ് സീറ്റുകള്‍. മൊത്തം 4,65,141 പേര്‍ക്ക് സീറ്റ് ലഭിക്കും.

Keywords: Thiruvananthapuram, News, Kerala, Plus One, Application, Class, Minister, Seat, Admission,  Plus One application submission will begin on June 1.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?