Yagam | ഒരു നൂറ്റാണ്ടിന് ശേഷം അഗ്നിഷ്ടോമസോമയാഗത്തിന് കൈതപ്രം വേദിയാകുന്നു

കണ്ണൂര്‍: (www.kvartha.com) പ്രകൃതിയുടെയും മാനവരാശിയുടെയും നന്മക്കായി വേദകാലത്ത് നടത്തപ്പെട്ടിരുന്ന യാഗങ്ങളില്‍ അപൂര്‍വവും മഹത്തരവുമായ അഗ്നിഷ്ടോമസോമയാഗത്തിന് കൈ തപ്രം ഗ്രാമം വേദിയാവുകയാണ്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലബാറില്‍ ഒരു യാഗം നടക്കുന്നത്. 
ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചുവരെ ദേവഭൂമിയായ കൈതപ്രത്തെ മൂന്ന് മഹാക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ അമ്പതോളം ഋക് യജുസ്, സാമവേദ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് യാഗം നടക്കുക. 

കാലടി സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയരക്ടര്‍ ഡോ. കൊമ്പംങ്കുളം വിഷ്ണു അഗ്നിഹോത്രിയും പത്നി ഡോ. ഉഷ അഗ്നിഹോത്രിയുമാണ് യാഗത്തിന്റെ യജമാന പദമലങ്കരിക്കുന്നത്. ആറ് ദിവസം തുടര്‍ചയായി-ഇടവേളകളില്ലാതെ-നടക്കുന്ന യാഗച്ചടങ്ങുകള്‍ വീക്ഷിക്കാന്‍ ഭാരതത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 

Kannur, News, Kerala, Religion, Agnishtomasoma yagam in Kaitapram.

യാഗത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 വരെ കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക-ധാര്‍മ്മിക സദസ്സുകളും നടക്കും. വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും സന്യാസി ശ്രേഷ്ഠന്‍ മാര്‍, കലാ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ യാഗം വീക്ഷിക്കാനെത്തും. യാഗശാല സന്ദര്‍ശിക്കാനെത്തുന്ന മുഴുവനാളുകള്‍ക്കും അന്നദാനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോമയാഗത്തിന്റെ വിജയത്തിനായി കണ്ണൂര്‍ മേഖല കമിറ്റി രൂപീകരിച്ചു. രൂപീകരണയോഗം സംഘാടകസമിതി ചെയര്‍മാനും പ്രശസ്ത ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, എം കെ വിനോദ്, കെ ജി ബാബു, അഡ്വക്കേറ്റ് ശ്രീകാന്ത് രവിവര്‍മ, ജ്യോത്സര്‍ വി മുരളീധര വാരിയര്‍ ശ്രീധരന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, അഗ്നിഹോത്രി വിഷ്ണു നമ്പൂതിരി, എന്നിവര്‍ സംസാരിച്ചു. 

ശങ്കരന്‍ കൈതപ്രം സ്വാഗതവും ടി മിലേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെജിബാബു ചെയര്‍മാനും ടി മിലേഷ് കുമാര്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരികള്‍ സ്വാമി ആത്മ ചൈതന്യ, മഹേഷ് ചന്ദ്ര ബാലിഗ, കെ രഞ്ജിത്ത്. വൈസ് ചെയര്‍മാന്‍ അഡ്വ. ശ്രീകാന്ത് രവിവര്‍മ, മുരളി വാരിയര്‍, ശശീന്ദ്രന്‍ കെ സി ട്രെഷര്‍ ശ്രീ എം കെ വിനോദ്, സജീവന്‍ കെ സി, മുരളീകൃഷ്ണന്‍ കെ പി, വിജയകുമാര്‍ വി പി, സി വി വിജയന്‍, രവീന്ദ്രന്‍ എന്‍ ടി രാജേഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Keywords: Kannur, News, Kerala, Religion, Agnishtomasoma yagam in Kaitapram.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?