Woman Died | കോയമ്പതൂരില്‍ കോടതി വരാന്തയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു

കോയമ്പതൂര്‍: (www.kvartha.com) കോയമ്പതൂരില്‍ കോടതി വരാന്തയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറില്‍ കവിത എന്ന 36 കാരിയാണ് മരിച്ചത്. ആക്രമണത്തിനുശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയാന്‍ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിരുന്നു.

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ മാര്‍ച് 23ന് കോയമ്പതൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയില്‍ വച്ചാണ് കവിതയുടെ ദേഹത്ത് ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് ഒഴിച്ചത്. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്‌നാട്ടില്‍ എത്തിയതാണ്. 

സൂലൂരിനടുത്ത് കണ്ണംപാളയം സ്വദേശിയായ ലോറി ഡ്രൈവറായ ശിവകുമാറിനെ വിവാഹം കഴിച്ച കവിതയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 2016ല്‍ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത് ജയിലിലായി. 

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവുമായി ഇവര്‍ അടുപ്പം വളര്‍ത്തിയിരുന്നതായും ഇത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായതായും റിപോര്‍ടുണ്ട്. അതിനിടെ, മോഷണക്കേസുമായി ബന്ധപ്പെട്ട് മാര്‍ച് 23ന് കവിത കോടതിയില്‍ ഹാജരാകാനിരിക്കുകയാണെന്ന് ശിവ അറിഞ്ഞു. 

തുടര്‍ന്ന് കുട്ടികളെയും കൂട്ടി ശിവകുമാര്‍ കോടതിയിലെത്തി. തിരികെ വന്ന് തന്നോടൊപ്പം കുടുംബമായി ജീവിക്കാന്‍ കവിതയെ സമ്മതിപ്പിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചു. എന്നാല്‍ അത് അവള്‍ നിരസിച്ചു. പ്രകോപിതനായ ശിവകുമാര്‍ കയ്യില്‍ കരുതിയിരുന്ന ഒരു ആസിഡ് കുപ്പി അവളുടെ നേരെ എറിയുകയായിരുന്നു. 

News, National, National-News, Crime-News, Attack, Injured, Hospital, Died, Obituary, Malayali, Treatment, Husband, Arrested, Crime, Woman acid attack survivor dies one month after treatment in Coimbatore.


ആക്രമണത്തില്‍ യുവതിയ്ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവിതയ്ക്ക് പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തി. എന്നാല്‍, പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ യുവതി ശനിയാഴ്ച  കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.

Keywords: News, National, National-News, Crime-News, Attack, Injured, Hospital, Died, Obituary, Malayali, Treatment, Husband, Arrested, Crime, Woman acid attack survivor dies one month after treatment in Coimbatore.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?