Vande Bharat | വന്ദേഭാരത് പരീക്ഷണ ഓട്ടം തുടങ്ങി; തിരുവനന്തപുരം-കോട്ടയം 2.18 മണിക്കൂറില്‍ എത്തി; ഉച്ചയോടെ കണ്ണൂരിലെത്തുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: (www.kvartha.com) പുലര്‍ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. കണ്ണൂര്‍ വരെ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തും. 50 മിനുടില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ 7.28ന് കോട്ടയത്തെത്തി. 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷ.

രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം. 2.30നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്.

കൊച്ചുവേളി യാര്‍ഡില്‍നിന്ന് പുലര്‍ചെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിച്ചിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ് ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്നു കയറും. കോട്ടയം വഴിയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍.

News, Kerala, Kerala-News, Thiruvananthapuram-News, Opposition Leader, VD Satheesan, Train, Vande Bharat, PM, Prime Minister, Narendra Modi, Top Headlines, Trending, Railway, Thiruvananthapuram: Vande Bharat express trial run started.


ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനുശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം സംബന്ധിച്ച്, ദക്ഷിണ റെയില്‍വേ ബോര്‍ഡിന് കൈമാറിയ ടൈംടേബിളുകളില്‍ അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിച്ചേക്കും.

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്. ട്രെയിനിന് കൂടുതല്‍ സ്റ്റോപുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിനു അതിവേഗത കൈവരിക്കാന്‍ ട്രാക് ബലപ്പെടുത്തലും വളവ് നികത്തലുമുള്ള നടപടികള്‍ റെയില്‍വേ തുടങ്ങിക്കഴിഞ്ഞു.

അതേസമയം, വന്ദേ ഭാരത് മംഗ്‌ളൂറുവരെ നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കനക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗ്‌ളൂറു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Keywords: News, Kerala, Kerala-News, Thiruvananthapuram-News, Opposition Leader, VD Satheesan, Train, Vande Bharat, PM, Prime Minister, Narendra Modi, Top Headlines, Trending, Railway, Thiruvananthapuram: Vande Bharat express trial run started.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?