Shot Dead | ബഹളം വയ്ക്കുന്നത് നിര്‍ത്താന്‍ പറഞ്ഞതില്‍ പ്രകോപിതനായി; '8 വയസുള്ള കുട്ടിയുള്‍പെടെ 5 പേരെ അയല്‍വാസി വെടിവച്ചു കൊന്നു'

വാഷിങ്ടന്‍: (www.kvartha.com) ടെക്‌സസില്‍ ഒരു വീട്ടില്‍ എട്ട് വയസുള്ള കുട്ടിയുള്‍പെടെ അഞ്ചുപേര്‍ വെടിയേറ്റ് മരിച്ചു. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ടവര്‍. അയല്‍വാസിയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു. ബഹളം വയ്ക്കുന്നത് നിര്‍ത്താന്‍ പറഞ്ഞതില്‍ പ്രകോപിതനായ അക്രമി, തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 

രണ്ട് സ്ത്രീകളുടെ മൃതദേഹം കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചതാകാമെന്ന് പൊലീസ് കരുതുന്നു. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. 

ബഹളംവച്ച അക്രമിയോട്, കുട്ടികള്‍ക്ക് ഉറങ്ങണം ശല്യം ചെയ്യരുതെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോള്‍  സ്വന്തം സ്ഥലത്ത് എന്തുംചെയ്യുമെന്ന് വെല്ലുവിളിച്ച് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അക്രമിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

News, World-News, World, Crime, Crime-News, Washington, Texas, US, Shot, Dead, Killed, Accused, Police, Child, 8-Year-Old, 4 Others Shot 'Almost Execution Style' In US' Texas: Cops.


Keywords: News, World-News, World, Crime, Crime-News, Washington, Texas, US, Shot, Dead, Killed, Accused, Police, Child, 8-Year-Old, 4 Others Shot 'Almost Execution Style' In US' Texas: Cops.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?