Rain | സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ഇടിമിന്നലിന്റെ സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസിലും കളിക്കാന്‍ അനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

ലണ്ടന്‍: ബോക്സിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. യു.കെിലെ നോട്ടിങ്‍ഹാമില്‍ ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഭവം. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍ - സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ (23) ആണ് മരിച്ചത്. ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയ ശേഷം നോട്ടിങ്ഹാം ട്രെന്‍ഡ് യൂണിവേഴ്‍സിറ്റിയില്‍ സ്‍പോര്‍ട്സ് ആന്റ് എക്സര്‍സൈസ് മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയായിരുന്നു ജുബല്‍. നോട്ടിങ്‍ഹാമിലെ ഹാര്‍വി ഹാഡന്‍ സ്‍പോര്‍ട്സ് വില്ലേജില്‍ മാര്‍ച്ച് 25ന് നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ക്കിടെയാണ് ജുബലിന് പരിക്കേറ്റത്. മത്സരത്തിനിടെ റിങില്‍ തലയിടിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെ മസ്‍തിഷ്‍ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജുബലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. Company logo Powered By 5 5 00:05 / 02:00 കോട്ടയം വടവാതൂര്‍ സ്വദേശികളായ ജുബലിന്റെ മാതാപിതാക്കള്‍ അബുദാബിയിലാണ് താമസിക്കുന്നത്. ഇവര്‍ അവിടെ നിന്ന് നോട്ടിങ്ഹാം ആശുപത്രിയില്‍ എത്തിയിരുന്നു. മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കോട്ടയം വടവാതൂര്‍ ഗുഡ് എര്‍ത്ത് വില്ലയിലുള്ള വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിലെ സെന്റ് ലാസറസ് സെമിത്തേരിയില്‍ സംസ്‍കരിക്കും. ജുബലിന്റെ പിതാ് റെജി കുര്യന്‍ അബുദാബി തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. സ്‍റ്റേസി മിര്യാം കുര്യന്‍, ജബല്‍ റെജി കുര്യന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ നിര്‍ത്തിയിടരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം. ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.

അതേസമയം മിന്നലാഘാതമേറ്റയാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

Keywords: Thiruvananthapuram, News, Kerala, Rain, Chance of rain with thunderstorms and strong winds.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?