Raid | കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; 'ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനെത്തിച്ച 56520രൂപ പിടികൂടി'; 3 എഎംവിഐമാര്‍ക്കെതിരെ റിപോർട്
കാഞ്ഞങ്ങാട്: (www.kasargodvartha.com) സബ് ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് ഡി വൈ എസ് പി കെവി വേണുഗോപാലും സംഘവും മിന്നല്‍ പരിശോധന നടത്തി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് വിവിധ ഏജന്റുമാരില്‍ നിന്നും, ഡ്രൈവിംഗ് സ്‌കൂളുകാരില്‍ നിന്നും പിരിച്ചെടുത്ത 56520 രൂപ ഏജന്റ് രാജാകൃഷ്ണനില്‍ നിന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
'വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ടിഫികറ്റ് നല്‍കുന്നതിനാണ് കൈക്കൂലിയായി പണം നല്‍കുന്നത്. രാജാകൃഷ്ണനെ ഫിറ്റ്‌നസ് സര്‍ടിഫികറ്റിന് കൈക്കൂലി പിരിക്കുന്നതിന് നിയോഗിച്ചതായും കണ്ടെത്തി. പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് എഎംവിഐ വാട്സ് ആപിൽ രാജാകൃഷണന്റെ ഫോണിലേക്ക് അയച്ച് കൊടുത്തതായും, ഇതനുസരിച്ച് പിരിച്ചെടുത്ത് കണക്ക് വെള്ളപേപറില്‍ എഴുതി വെച്ചതായും ഏജന്റിന്റെ കൈവശം കണ്ടെടുത്തു. എഎംവിഐമാരായ സാജു, ശാഹില്‍ കെ രാജ്, സുധീഷ് എന്നിവര്‍ നിരന്തരം ഫോണിലും, വാട്സ് ആപിലും ഏജന്റുമായി ബന്ധപ്പെട്ടതായും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി', വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എഎസ്ഐ വിടി സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പികെ രഞ്ജിത് കുമാര്‍, വി രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ടിവി രതീഷ്, കിനാനൂര്‍-കരിന്തളം കൃഷി ഓഫിസര്‍ നിഖില്‍ നാരായണന്‍ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: News, Kassaragod, Kerala, Kanhangad, Vigilance, Raid, RT Office, Certificate, Agent, Police Officer, Vigilance raid at Kanhangad RT office.
< !- START disable copy paste -->
Powered by Info News For You

.webp)
Comments
Post a Comment