Postmortem | ഗൾഫ് വ്യാപാരിയുടെ മരണം: അൽപസമയത്തിനകം ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തും; നടപടികൾ ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ
ബേക്കൽ: (www.kasargodvartha.com) പൂച്ചക്കാട്ടെ ഗൾഫ് വ്യാപാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തും. മരണത്തിൽ ദൂരുഹതയുണ്ടെന്ന മകൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തതോടെയാണ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തുന്നത്.
കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിൽ ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, ഇൻസ്പെക്ടർ യുപി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജനാണ് പൂച്ചക്കാട് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഖബർ തുറന്ന് പോസ്റ്റ് മോർടം നടത്തുന്നത്. പൊലീസിൻ്റെ അപേക്ഷയിൽ ആർ ഡി ഒ പോസ്റ്റ് മോർടത്തിന് അനുമതി നൽകുകയായിരുന്നു.
കീക്കാനം പൂച്ചക്കാട് ഫാറൂഖ് മസ്ജിദിനടുത്തെ ബൈതുൽ റഹ്‍മയിലെ എംസി അബ്ദുൽ ഗഫൂറി (55) നെയാണ് ഏപ്രിൽ 13ന് വൈകീട്ട് 5.30നും 14ന് പുലർചെ അഞ്ചുമണിക്കുമിടയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന് പരാതിയിലുള്ളത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹ്‌മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പോസ്റ്റ് മോർടം നടത്തിയാൽ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ ഗഫൂറിന്റെ കുടുംബം. മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയതായിരുന്നു.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് മൃതദേഹം ഖബറടക്കിയത്. വീട്ടിലുണ്ടായിരുന്ന 612 പവൻ സ്വർണം നഷ്ടമായിയെന്ന് കണ്ടെത്തിയതോടെയാണ് വീട്ടുകാർക്ക് മരണത്തിൽ സംശയം ഉയർന്നതും പൊലീസിൽ പരാതി നൽകിയതും. മന്ത്രവാദിനിയായ യുവതിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. നിധിയുണ്ടെന്ന് പറഞ്ഞ് ഗൾഫ് വ്യാപാരിയെ ചിലർ കബളിപ്പിച്ച് 612 പവൻ സ്വർണം തട്ടിയെന്നാണ് സംശയിക്കുന്നത്.
ശാർജയിലെ സൂപർ മാർകറ്റ് ഉടമയായ അബ്ദുൽ ഗഫൂർ പൂച്ചക്കാട് ജമാഅത് കമിറ്റിയിലും, മദ്രസ കമിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. പരേതനായ എംസി.കുഞ്ഞാമു ഹാജി - ഖുൽസു ദമ്പതികളുടെ മകനാണ്.
Powered by Info News For You

Keywords: Death, Investigation, Police, Bekal, Poochakkad, Gulf, Businessman, Super Market, Gold, Sharjah, Postmortem, Masjid, Complaint, Death of Gulf trader: Grave will be dug soon for post mortem.
Powered by Info News For You

Comments
Post a Comment