Obituary | 'ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ'; ഓടക്കുഴല്‍ കലാകാരന്‍ പി ആര്‍ സുരേഷിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ച് മകള്‍ അമൃത സുരേഷ്

കൊച്ചി: (www.kvartha.com) ഓടക്കുഴല്‍ വാദകന്‍ പി ആര്‍ സുരേഷ് അന്തരിച്ചു. 60 വയസായിരുന്നു. സ്‌ട്രോകിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായിക അമൃത സുരേഷ് മകളാണ്. 

അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ' എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

News, Kerala, Kerala-News, Kochi-News, Obituary, Death, Hospital, Flutist, Treatment, Funeral, Kochi, Singer, Father, Flutist PR Suresh Passed Away.


മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച 11 വരെ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഗായിക അഭിരാമി സുരേഷാണ് പി ആര്‍ സുരേഷിന്റെ ഇളയ മകള്‍.

Keywords: News, Kerala, Kerala-News, Kochi-News, Obituary, Death, Hospital, Flutist, Treatment, Funeral, Kochi, Singer, Father, Flutist PR Suresh Passed Away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?