Natural Calamity | കുട്ടനാട്ടില്‍ വേനല്‍ മഴയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം
ആലപ്പുഴ: (www.kvartha.com) കുട്ടനാട്ടിലെ വേനല്‍ മഴയില്‍ വീശി അടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ മരം കടപുഴകി വീണ് തകര്‍ന്നു. അത്സമയം അപകടങ്ങളില്‍ ആളപായമില്ല. വെളിയനാട് ഗ്രാമപഞ്ചായത് എട്ടാം വാര്‍ഡില്‍ കുന്നേല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ വീടിന് മുകളില്‍ ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീണു.
ഇതോടെ വീടിന്റെ അടുക്കളയും പുതിയതായി നിര്‍മിച്ച ശുചിമുറിയും പൂര്‍ണമായും തകര്‍ന്നു. 95 വയസ്സായ അമ്മയും രോഗിയുമായ മകനും ഭാര്യയും അടങ്ങുന്ന വീട് മരം വീണ് തകര്‍ന്നെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ കാറ്റില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് രാമങ്കരി പാണംപറമ്പില്‍ പ്രവീണ്‍ കുമാറിന്റെ ടാക്‌സി വാഹനം തകര്‍ന്നു. രാമങ്കരിയിലും വെളിയനാടുമായി പല പ്രദേശങ്ങളിലും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്.
നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. അതേസമയം ഞായറാഴ്ച ഉച്ചയോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ തിരുവനന്തപുരത്തിന്റെ മലയോര മേഖലയിലും കനത്ത നാശനഷ്ടം ഉണ്ടായി. കള്ളിക്കാട് പരുത്തിപള്ളി, ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
Keywords: Alappuzha, News, Kerala, Wind, Rain, Kuttanad, House, Vehicle, Natural Calamity, Widespread damage, Widespread damage in Kuttanad due to strong winds.
Powered by Info News For You
.webp)
Comments
Post a Comment