Mobile phone | താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ മൊബൈല്‍ ഫോണ്‍ പെട്ടിക്കടയില്‍ നിന്നും കണ്ടെത്തി; ഒരാഴ്ചയായിട്ടും ശാഫിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍, അന്വേഷണം ധ്രുതഗതിയില്‍ നടക്കുകയാണെന്ന് പൊലീസ്

കോഴിക്കോട്: (www.kvartha.com) താമരശ്ശേരിയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി പൊലീസ്. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയതെന്നും ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Mobile phone of abducted expatriate from Thamarassery found, Kozhikode, News, Abducted, Mobile phone, Police, Investigation, Airport, Shafi, Kerala

താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി ശാഫിയെ തട്ടിക്കൊണ്ടുപോകാന്‍ അക്രമികളെത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും മലപ്പുറത്ത് കണ്ടെത്തിയ വാഹനം ഇതുമായി ബന്ധമില്ലാത്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അജ്ഞാതരായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ശാഫിയുടെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് കരിപ്പൂര്‍ ഭാഗത്തു നിന്നാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവള കവാടത്തിന്റെ 200 മീറ്റര്‍ മാറിയുള്ള പെട്ടിക്കടയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയത്.

കടയുടെ മുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. കട പൊളിച്ചു നീക്കുന്നതിനിടയിലാണ് ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Keywords: Mobile phone of abducted expatriate from Thamarassery found, Kozhikode, News, Abducted, Mobile phone, Police, Investigation, Airport, Shafi, Kerala. 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?