Khadi Workers | 'സര്‍കാര്‍ കുടിശ്ശിക നല്‍കാതെ വഞ്ചിച്ചു'; വിഷുക്കാലത്ത് പെരുവഴിയിലായി ഖാദി തൊഴിലാളികള്‍

കണ്ണൂര്‍: (www.kvartha.com) വാഗ്ദാനം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാതെ ഖാദി തൊഴിലാളികളെ വീണ്ടും വിഷുക്കാലത്തും സമരതീയ്യിലേക്ക് തളളിവിട്ട് സര്‍കാര്‍. തൊഴിലാളികള്‍ക്ക് കൂലി കുടിശിക നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. 

സിഐടിയു, ഐഎന്‍ടിയുസി സംഘടനകളുടെ സമരം പിന്‍വലിക്കാന്‍ സര്‍കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും തൊഴിലാളികള്‍ സമര രംഗത്തിറങ്ങുന്നത്. ഖാദി തൊഴിലാളികള്‍ക്ക് സര്‍കാര്‍ നല്‍കേണ്ട മിനിമം കൂലി എട്ടു മാസത്തിലധികമായി കുടിശ്ശികയാണ്.  

കൂലി കുടിശ്ശിക ലഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് മുന്‍പില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം നടത്തിയിരുന്നു. കഴിഞ്ഞ മാസം 27ന് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഏഴു ദിവസത്തിനകം കൂലി കുടിശ്ശിക നല്‍കുമെന്ന് വ്യവസായ മന്ത്രി ഉറപ്പു കൊടുത്തിരുന്നു. അതേ തുടര്‍ന്ന് തൊഴിലാളി സമരം പിന്‍വലിക്കുകയും ചെയ്തു.

News, Kerala, Kannur-News, Kerala-News, Labours, Job, Wage, Government, Kannur: Khadi workers struggle for economic emancipation.


ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നതിന് ബജറ്റില്‍ അനുവദിച്ച തുക മാര്‍ച് 31നകം നല്‍കുമെന്നായിരുന്നു ധനവകുപ്പിന്റെ ഉറപ്പ്. ഈ ഉറപ്പനുസരിച്ച് 31ന് ഖാദി ബോര്‍ഡിന്റെ അകൗണ്ടിലേക്ക് ധനവകുപ്പില്‍ നിന്ന് 20.61 കോടി രൂപ നല്‍കി. ഈ വിവരം യൂനിയന്‍ പ്രതിനിധികള്‍ക്കും ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഖാദി സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അകൗണ്ടുകളിലേക്ക് തുക നല്‍കാത്തപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഖാദി ബോര്‍ഡിന് നല്‍കിയ 20,61,68,305 രൂപ 31ന് തന്നെ ട്രഷറിയില്‍ നിന്ന് സര്‍കാര്‍ തിരിച്ചു പിടിച്ചുവെന്ന വസ്തുത മനസിലായത്. ഇതോടെ മലയാളികള്‍ വിഷു ആഘോഷിക്കുന്ന കാലത്ത് പെരുവഴിയിലായിരിക്കുകയാണ് ഖാദി തൊഴിലാളികള്‍.

Keywords: News, Kerala, Kannur-News, Kerala-News, Labours, Job, Wage, Government, Kannur: Khadi workers struggle for economic emancipation.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?