Inspection | വനം ചെക് പോസ്റ്റുകളില്‍ വനം വകുപ്പ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന വനം വകുപ്പ് വിജിലന്‍സ് മേധാവി പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ വനം ചെക് പോസ്റ്റുകളില്‍ വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധനയുടെ ഭാഗമായി ജില്ലയിലെ വനം ചെക് പോസ്റ്റുകളായ തലപ്പാടി, കൊട്ട്യാടി, പാണത്തൂര്‍ എന്നിവിടങ്ങളില്‍ കണ്ണൂര്‍ ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷന്‍ മിന്നല്‍ പരിശോധന നടത്തി.

News, Kasaragod, Kerala, Top-Headlines, Kasaragod-News, Forest, Vigilance, Inspection, Check Post, Flying Squad, Forest vigilance conducted inspection at Forest Check Post.

എല്ലായിടങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. തിങ്കളാഴ്ചരാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച പുലര്‍ചെ വരെ നീണ്ടു. പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫ്ലയിങ് സ്‌ക്വാഡ് ഡി എഫ് ഒ അജിത് കെ രാമന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഫ്ലയിങ് സ്‌ക്വാഡ് റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ വി രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ്ഓഫീസര്‍മാരായ കെ ചന്ദ്രന്‍, ഒ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം ഹരി, പി ശ്രീധരന്‍ എന്നിവര്‍ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തിയത്.


Keywords: News, Kasaragod, Kerala, Top-Headlines, Kasaragod-News, Forest, Vigilance, Inspection, Check Post, Flying Squad, Forest vigilance conducted inspection at Forest Check Post.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?