Honored | തറാവീഹ് നിസ്‌കാരത്തിനിടെ തോളിലേക്ക് ചാടിയ പൂച്ചയോട് സൗമ്യമായി പെരുമാറിയ ഇമാമിന് ആദരവുമായി അള്‍ജീരിയന്‍ ഗവണ്‍മെന്റ്; വീഡിയോ വൈറല്‍

അള്‍ജിയേഴ്‌സ്: (www.kvartha.com) തറാവീഹ് നിസ്‌കാരത്തിനിടെ തോളിലേക്ക് ചാടിയ പൂച്ചയോട് സൗമ്യമായി പെരുമാറിയ ഇമാമിന് അള്‍ജീരിയന്‍ ഗവണ്‍മെന്റിന്റെ അനുമോദനം. മസ്ജിദില്‍ തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിനിടെ തന്റെ തോളിലേക്ക് ചാടിയ പൂച്ചയോട് വാത്സല്യം കാണിക്കുന്ന ഇമാം ശെയ്ഖ് വലീദ് മഹ്‌സാസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അള്‍ജീരിയന്‍ റിലീജിയസ് അഫയേഴ്സ് ഡയറക്ടര്‍ ഇമാമിനെ ആദരിച്ചത്.
           
News, Twitter, World News, Religion News, Ramadan, Algeria, Algeria News, Video Viral, Imam Sheikh Waleed Mahzas, Government of Algeria, Algerian government honored Imam Sheikh Waleed Mahzas.

ബുര്‍ജ ബൂ അരീരീജ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അബൂബകര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാമാണ് വലീദ്. വൈറലായ വീഡിയോയില്‍, പൂച്ച ചാടിയപ്പോഴും വലീദ് ശാന്തനായി നില്‍ക്കുന്നതും പൂച്ചയെ പരിഭ്രാന്തമാക്കാതെ ചേര്‍ത്തുപിടിച്ച് തോളില്‍ ഇരിക്കാന്‍ അനുവദിക്കുന്നതും കാണാം. അദ്ദേഹം നിസ്‌കാരം തുടരുകയും ചെയ്തു. ഇമാം റുകൂഇലേക്ക് പോകുന്നതിന് തൊട്ടുമുമ്പ്, പൂച്ച തോളില്‍ കിടന്ന് താഴേക്ക് ചാടി പിന്നില്‍ നിസ്‌കരിക്കുന്നവര്‍ക്കിടയിലൂടെ കടന്നുപോയി.
             
News, Twitter, World News, Religion News, Ramadan, Algeria, Algeria News, Video Viral, Imam Sheikh Waleed Mahzas, Government of Algeria, Algerian government honored Imam Sheikh Waleed Mahzas.

മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്ലാമിക പാഠങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചത്. നിസ്‌കാരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നതിനാലാണ് പൂച്ചയുടെ വീഡിയോ ലഭ്യമായത്.

Keywords: News, Twitter, World News, Religion News, Ramadan, Algeria, Algeria News, Video Viral, Imam Sheikh Waleed Mahzas, Government of Algeria, Algerian government honored Imam Sheikh Waleed Mahzas.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?