Heatwave | വരും ദിവസങ്ങളില്‍ ഇന്‍ഡ്യയുടെ കിഴക്ക്, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ഉഷ്ണതരംഗ സാധ്യത

ന്യൂഡെല്‍ഹി: (www.kasargodvartha.com) വരും ദിവസങ്ങളില്‍ ഇന്‍ഡ്യയുടെ കിഴക്ക്, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ഉഷ്ണതരംഗ സാധ്യത. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ അടുത്ത നാലുദിവസവും വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ രണ്ടു ദിവസവുമാണ് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

പശ്ചിമ ബംഗാളിലെയും ബീഹാറിലെയും ഗംഗാതീര ജില്ലകള്‍, സിക്കിം, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. ആന്ധ്രയുടെ തീരമേഖലകളിലും പതിവില്‍ കവിഞ്ഞ ചൂടിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

New Delhi, News, Delhi, Heatwave, India, Temperature, East India, North west region, Rain, Heatwave batters India as temperature remains above normal.

അതേസമം പഞ്ചാബ്, ഹരിയാന, ഡെല്‍ഹി, രാജസ്താന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-20 ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളില്‍ 18ന് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രയുടെ വടക്കന്‍ പ്രദേശത്തും തെക്കന്‍ തീരമേഖലകളിലും ബുധനാഴ്ച വരെയാണ് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നത്. ശ്രീകാകുളം, വിഴിനഗരം, വിശാഖപട്ടണം, കാക്കിനട, ഗുണ്ടൂരു തുടങ്ങിയ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: New Delhi, News, Delhi,  Heatwave, India, Temperature, Top-Headlines, East India, North west region, Rain,  Heatwave batters India as temperature remains above normal.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?