HC Verdict | 'പാക് പൗരത്വം ഉപേക്ഷിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ പൗരത്വം തേടാൻ കഴിയൂ'; പാകിസ്ഥാൻകാരനായ പിതാവിന് ജനിച്ച പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന മാതാവിന്റെ ഹർജി ഹൈകോടതി തള്ളി
ബെംഗ്ളുറു: (www.kvartha.com) പാക് പൗരത്വം ഉപേക്ഷിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ പൗരത്വം തേടാൻ കഴിയൂവെന്ന് കർണാടക ഹൈകോടതി. പാകിസ്താൻകാരനായ പിതാവിനും ഇന്ത്യക്കാരിയായ മാതാവിനും ജനിച്ച പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പൗരത്വം ഉപേക്ഷിക്കാൻ 21 വയസ് തികയണമെന്ന പാകിസ്ഥാൻ നിയമമാണ് ഇന്ത്യൻ പൗരത്വം നേടുന്നതിന് തടസമായത്.
2002ലാണ് ബെംഗ്ളുറു സ്വദേശിയായ അമീന റാഹിൽ എന്ന യുവതി പാകിസ്താൻ പൗരനായ അസദ് മാലികിനെ ദുബൈയിൽ വച്ച് വിവാഹം കഴിച്ചത്. എന്നാൽ, 2014ൽ ദുബൈയിലെ കോടതിയിൽ വെച്ച് ഇരുവരും വിവാഹമോചനം നേടിയതോടെ രണ്ട് കുട്ടികളുടെയും സംരക്ഷണം അമീനയ്ക്ക് നൽകി. 2021-ൽ, 17ഉം 14ഉം വയസുള്ള രണ്ട് കുട്ടികളുമായി ബെംഗ്ളൂറിലെ മാതാവിന്റെ വീട്ടിലേക്ക് മടങ്ങാൻ അമീന തീരുമാനിച്ചു. അമീന ഇന്ത്യൻ പൗരയാണെങ്കിലും, പിതാവ് പാകിസ്ഥാൻ സ്വദേശിയായതിനാൽ മക്കളും പാകിസ്ഥാൻ പൗരന്മായി പരിഗണിക്കപ്പെട്ടു.
മക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിയമതടസം നേരിട്ടതിനെ തുടർന്ന് അമീന ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, പാകിസ്ഥാൻ എംബസിക്ക് മുമ്പത്തെ പാസ്‌പോർട്ട് സമർപ്പിച്ചതിന് ശേഷം ഇന്ത്യൻ എംബസി കുട്ടികൾക്ക് താൽക്കാലിക പാസ്‌പോർട്ട് നൽകിയിരുന്നു.
താത്കാലിക പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചതിനാൽ കുട്ടികൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും പൗരത്വവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. പാകിസ്ഥാൻ കോൺസുലേറ്റിന് മുമ്പാകെ പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്യുന്നതുകൊണ്ട് അവർ നിലവിലുള്ള പൗരത്വം ഉപേക്ഷിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു.
വാദം കേട്ട ഹൈകോടതി, ഏതെങ്കിലും പൗരത്വം നൽകുന്നതിന് 21 വയസ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് പറഞ്ഞു. 'കുട്ടികൾ രാജ്യമില്ലാത്തവരല്ല. അവർ പാകിസ്ഥാൻ പൗരന്മാരാണ്. അവർ പാസ്‌പോർട്ട് സറണ്ടർ ചെയ്യുക മാത്രമാണ് ചെയ്‌തത്, പക്ഷേ അവർ പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ല, പാസ്‌പോർട്ട് വെറുതെ വിട്ടുകൊടുത്തത് പൗരത്വം ഉപേക്ഷിക്കുന്നതിന് തുല്യമല്ല', കോടതി വ്യക്തമാക്കി. കുട്ടികൾക്ക് പൗരത്വം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശങ്ങളൊന്നും നൽകാനാവില്ലെന്നും കോടതി പറഞ്ഞു.
Keywords: Karnataka, High Court, Citizenship, Bengaluru, Dubai, Woman, Marriage, Passport, Divorce, Central Government, Can Seek Indian Citizenship Only After Renouncing Pak Citizenship: Karnataka High Court.
Powered by Info News For You

Comments
Post a Comment