Govt. Hospital | ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്വാസം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപി ഉള്‍പെടെ മുഴുവന്‍ സേവനങ്ങളും മൂന്നാം നിലയില്‍ നിന്ന് താഴത്തേക്ക് മാറ്റി
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഭിന്നശേഷി കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഒപി ഉള്‍പെടെ മുഴുവന്‍ സേവനങ്ങളും മൂന്നാം നിലയില്‍ നിന്ന് താഴത്തേക്ക് മാറ്റി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കൂടെയുള്ളവര്‍ക്കും മുകളിലത്തെ നിലയിലേക്ക് കയറിയിറങ്ങുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വീല്‍ചെയറില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത കുട്ടികളെ പല രക്ഷിതാക്കളും തോളിലേറ്റിയാണ് നിലകള്‍ കയറിയിറങ്ങിരുന്നത്.
ഇക്കാര്യത്തില്‍ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. മൂന്നാം നിലയില്‍ സ്ഥിതി ചെയ്തിരുന്ന ചികിത്സാ കേന്ദ്രത്തില്‍ നേരത്തെ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈകോടതി നിര്‍ദേശപ്രകാരം ജില്ലാ ജഡ്ജ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സാകേന്ദ്രം സന്ദര്‍ശിച്ച് റിപോര്‍ട് നല്‍കിയിരുന്നു. ഇതിനൊടുവിലാണ് ആശ്വസകരമായ തീരുമാനമുണ്ടായത്.
Powered by Info News For You

Keywords: Kanhangad District Hospital, News, Kerala, Kasaragod, Kanhangad, Health, District-Hospital, Govt.Hospital, Hospital, Treatment, Kanhangad district hospital's treatment department for differently-abled children shifted to ground floor.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment