Found Dead | ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി വീടിന് സമീപം മരിച്ച നിലയില്‍

മാനന്തവാടി: (www.kasargodvartha.com) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി വീടിന് സമീപം മരിച്ച നിലയില്‍. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലന്‍ ഭാര്യ ശാലിനിയെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Wayanad, Mananthavady, News, Kerala, Death, Found dead, Murder attempt, Wife, Accused, police, Case, Woman, treatment, Hospital, Medical college, Top-Headlines, Wayanad: Murder attempt case accused found dead.

ശാലിനി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തതോടെ ബാലന്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് പ്രതിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ബുധനാഴ്ച ഇദ്ദേഹത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാനന്തവാടി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Wayanad, Mananthavady, News, Kerala, Death, Found dead, Murder attempt, Wife, Accused, police, Case, Woman, treatment, Hospital, Medical college, Top-Headlines,  Wayanad: Murder attempt case accused found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?