Elephant Attack | ഇടുക്കിയില്‍ അരികൊമ്പന്‍ വീട് തകര്‍ത്തു; അമ്മയും മക്കളും ഓടി രക്ഷപ്പെട്ടു
ഇടുക്കി: (www.kasargodvartha.com) അരികൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് ആന തകര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ അടുക്കളയും മുന്‍ വശവും ഇടിച്ചുതകര്‍ത്തു. സംഭവ സമയത്ത് ലീലയും മക്കളും വീട്ടിലുണ്ടായിരുന്നു. മൂവരും ഓടി രക്ഷപ്പെട്ടു.
കാട്ടാനയെ പിടികൂടാനുള്ള നീക്കങ്ങള്‍ക്ക് അസമില്‍ നിന്ന് ജിപിഎസ് കോളര്‍ കിട്ടാന്‍ വൈകുന്നത് തിരിച്ചടിയാവുകയാണ്. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതേസമയം ഇടുക്കിയിലെ ചിന്നക്കനാലില്‍ ദുരിതം തീര്‍ക്കുന്ന അരിക്കൊമ്പനെ പാലക്കാട് പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ സര്‍വകക്ഷി സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. മുതലമട പഞ്ചായതില്‍ ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
അത്യാവശ്യ ആതുരസേവന വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സിപിഐ, കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളാണ് സര്‍വകക്ഷി സമരസമിതിയിലുള്ളത്.
Keywords: Idukki, News, Kerala, Elephant, Wild elephant, Top-Headlines, Attack, Elephant attack, House, Arikomban, Destroy, Home, Idukki: Wild elephant destroyed home.
Powered by Info News For You

Comments
Post a Comment