Died | സഊദിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com) പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്. വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂകിലെ താമസസ്ഥലത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്വാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഹൃദയാഘാതം മൂലമാണ് മരിച്ചത്. തബൂകിലെ കാര്‍പെറ്റ്, ചെയര്‍ ഹയറിങ് കംപനിയില്‍ 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തബൂക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ചറിയില്‍. മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

News, Gulf, World, Top-Headlines, Malayali, expatriate, collapsed, died, Died, Obituary, Malayali expatriate collapsed and died.

ഭാര്യ: ഷീജ സുനില്‍. മക്കള്‍: വിദ്യാര്‍ഥികളായ എം എസ് സ്‌നേഹ (22), എം എസ് അമൃത (18).

Keywords: News, Gulf, World, Top-Headlines, Malayali, expatriate, collapsed, died, Died, Obituary, Malayali expatriate collapsed and died.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?