Died | മകന്റെ വിവാഹത്തിനായി ജിദ്ദയില്‍ നിന്ന് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: (www.kasargodvartha.com) ജിദ്ദയില്‍ നിന്ന് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ (55) ആണ് പാലക്കാട്ട് വച്ച് മരിച്ചത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ചെന്നെയിലായിരുന്നു താമസം. ജിദ്ദയിലെ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ നിരവധി കൂട്ടായ്മകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നര്‍ത്തകിയും ജിദ്ദ ഇന്‍ഡ്യന്‍ സ്‌കൂള്‍ അധ്യാപികയുമാണ്. മക്കള്‍: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.
Keywords: Riyadh, News, Gulf, World, Obituary, Suresh Krishnan, Top-Headlines, Death, Riyadh: Malayali expatriate died.
Powered by Info News For You

Comments
Post a Comment