Died | 80 ലക്ഷം ലോടറി അടിച്ചതിന് പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ മദ്യസല്‍ക്കാരം; പിന്നീട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അന്വേഷണം
തിരുവനന്തപുരം: (www.kvartha.com) ലോടറി സമ്മാനമടിച്ചതിന് പിന്നാലെ യുവാവിന്റെ ദുരൂഹ മരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്‍ഹനാണ് മദ്യസല്‍ക്കാരത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
പാങ്ങോട് പൊലീസ് പറയുന്നത്: കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഒന്‍പതുമണിക്കാണ് സുഹൃത്തിന്റെ വീട്ടില്‍ മദ്യസല്‍ക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ സജീവിന് വീണ് പരുക്കേറ്റിരുന്നു. മദ്യസല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബര്‍ തോട്ടത്തിലേക്കുവീണ സജീവിന്റെ ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോട് കൂടിയായിരുന്നു മരണം.
പോസ്റ്റുമോര്‍ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Thiruvananthapuram, Death, Investigates, Police, Local-News, Lottery, 80 lakhs' lottery winner died at Pangode under mysterious circumstances.
Powered by Info News For You

Comments
Post a Comment