Died | ശക്തമായ കാറ്റ്: പരസ്യ ബോര്‍ഡ് മറിഞ്ഞുവീണ് 4 സ്ത്രീകളുള്‍പെടെ 5 പേര്‍ മരിച്ചു, 2 പേര്‍ക്ക് പരുക്ക്

മുംബൈ: (www.kvartha.com) ശക്തമായ കാറ്റില്‍ പരസ്യ ബോര്‍ഡ് മറിഞ്ഞുവീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ-പൂനെ ദേശീയ ഹൈവേയില്‍ റാവെത് കിവാലെയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇരുമ്പുതൂണില്‍ നാട്ടിയ പരസ്യ ബോര്‍ഡാണ് തകര്‍ന്നുവീണത്. കനത്ത കാറ്റിനെ തുടര്‍ന്ന് പരസ്യ ബോര്‍ഡിനടിയില്‍ അഭയം തേടിയവരാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. അപകടസ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Maharashtra, News, National, Mumbai, Accident, Death, Police, Hoarding Collapses, Strong Wind.

Keywords: Maharashtra, News, National, Mumbai, Accident, Death, Police, Hoarding Collapses, Strong Wind.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?