Controversy | കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസര നവീകരണം പദ്ധതി; 'ജനകീയ കൂട്ടായ്മകള്‍ക്കൊപ്പം മാത്രമേ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താല്പര്യമുള്ളൂ, അനാവശ്യമായി പേരും ചിത്രവും ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കും'; പി ഡബ്ലിയു ഡി വര്‍ക് നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിക്ക് താന്‍ നേതൃത്വം കൊടുക്കുന്നില്ലെന്ന് ആര്‍ പ്രശാന്ത് കുമാര്‍

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് വികസന പാകേജില്‍പെടുത്തി, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ പ്രത്യേക താല്പര്യാര്‍ഥം ടെന്‍ഡര്‍ കഴിഞ്ഞ് പ്രവര്‍ത്തി ആരംഭിക്കാന്‍ ഒരുങ്ങുന്ന റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസര നവീകരണം പദ്ധതിക്ക് ആശംസകള്‍ നേരുകയാണ്. ജില്ലയുടെ പടിവാതില്‍ക്കല്‍ ഇത്തരം ഒരു പദ്ധതി കാസര്‍കോടിന്റെ മുഖഛായ തന്നെ മാറ്റുവാന്‍ സഹായിക്കും.

പി ഡബ്ലിയു ഡി വര്‍ക് നിരീക്ഷിക്കാന്‍ എന്ന പേരില്‍ ഒരു നിരീക്ഷണ സമിതിക്ക് ഞാന്‍ നേതൃത്വം കൊടുക്കുന്നില്ല. അത്തരം ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായും ഇതിനെതിരെ സ്ഥലം എം എല്‍ എ ജില്ലാ കലക്ടറോട് അന്വേഷണം ആവശ്യപ്പെട്ടതായും പത്രധ്വാര അറിയാന്‍ കഴിഞ്ഞു.

News, Kerala, State, Top-Headlines, Railway, Road, Photo, MLA, N.A.Nellikunnu, Kasaragod Railway Station Road Area Upgrade Project; R Prashant Kumar said he is not heading the three-member committee to monitor PWD work


ഇത്തരം വര്‍കുകള്‍ നിരീക്ഷിക്കുന്നതിന് ജനപ്രതിനിധികള്‍ അടങ്ങുന്ന ജനകീയ സമിതി ആണെങ്കില്‍ അതില്‍ എന്റെ പേരും ചിത്രവും ഉപയോഗിക്കാം എന്നത് മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും മൂന്നംഗ സമിതി ആണെങ്കില്‍ അതിന് താന്‍ സമ്മതം കൊടുക്കില്ലായിരുന്നുവെന്നും ജനകീയ കൂട്ടായ്മകള്‍ക്കൊപ്പം മാത്രമേ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താല്പര്യമുള്ളൂവെന്നും റെയില്‍വേ പാസെന്‍ജേര്‍സ് അസോസിയേഷന്‍ പ്രതിനിധി ആര്‍ പ്രശാന്ത് കുമാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

തന്റെ ചിത്രവും പേരും സാമൂഹ്യ, പൊതു മാധ്യമങ്ങളില്‍ ഇനി അനാവശ്യമായി ഉപയോഗിച്ചാല്‍, നിയമ നടപടി സ്വീകരിക്കുമെന്നും ആര്‍ പ്രശാന്ത് കുമാര്‍ അറിയിച്ചു.

Keywords: News, Kerala, State, Top-Headlines, Railway, Road, Photo, MLA, N A Nellikunnu, Kasaragod Railway Station Road Area Upgrade Project; R Prashant Kumar said he is not heading the three-member committee to monitor PWD work


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?