Congress | മംഗ്ളുറു നോർതിൽ ബാവയോ അലിയോ? കോൺഗ്രസ് സ്ഥാനാർഥി ആരാവുമെന്ന് തീരുമാനമായില്ല; പത്രിക സമർപണം അവസാനിക്കാൻ ഒരു ദിനം മാത്രം

മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പത്രിക സമർപിക്കാനുള്ള അവസാന ദിവസം തലക്ക് മുട്ടിയിട്ടും മംഗ്ളുറു നോർത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായില്ല. മുൻ എംഎൽഎ ബിഎ മൊയ്ദീൻ ബാവയും കെപിസിസി ജെനറൽ സെക്രടറി ഇനായത് അലിയുമാണ് സീറ്റ് പ്രതീക്ഷിച്ച് അണിയറ നീക്കങ്ങൾ തുടരുന്നത്.

Manglore-News, National, News, Top-Headlines, Congress, Candidate Announce, Karnataka, Assembly Election, KPCC, BJP, Congress releases 4th list: Mangaluru North candidate not announced.

2008ൽ ഈ മണ്ഡലത്തിൽ പരാജയപ്പെടുകയും 2013ൽ എംഎൽഎയാവുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പ് ബാവ ജില്ല കോൺഗ്രസ് ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർത്ഥി എന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു.

ബാവയും അലിയും വ്യവസായികളാണ്. ഇവർ ഇരുവരും അല്ലാതെ സ്ഥാനാർത്ഥി പരിഗണനയിൽ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സീറ്റ് തിരിച്ചു പിടിക്കാൻ അവസരമാണ് ബാവ ചോദിക്കുന്നത്. പുതുമുഖം വരട്ടെ എന്ന പാർടിയിൽ പൊതുവെയുള്ള അഭിപ്രായം തുണക്കും എന്ന പ്രതീക്ഷയിലാണ് അലി.

ദക്ഷിണ കന്നഡ ജില്ലയിലെ മറ്റു ഏഴ് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് പത്രിക സമർപ്പണം കഴിഞ്ഞു. വ്യാഴാഴ്ചയാണ് പത്രിക സമർപിക്കാനുള്ള അവസാന ദിവസം. ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിലാണ് മുഖ്യ മത്സരം. കർണാടകയിൽ മൊത്തമുള്ള 224 മണ്ഡലങ്ങളിൽ 216 സ്ഥാനാർഥികളെയാണ് ഇതിനകം കോൺഗ്രസ് പ്രഖ്യാപിച്ചത്.

Keywords: Manglore-News, National, News, Top-Headlines, Congress, Candidate Announce, Karnataka, Assembly Election, KPCC, BJP, Congress releases 4th list: Mangaluru North candidate not announced.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?