Booked | തളിപ്പറമ്പില്‍ വീണ്ടും കുട്ടി ഡ്രൈവറെ കയ്യോടെ പിടികൂടി; ആര്‍ സി ഓണറായ അമ്മാവനെതിരെ പൊലീസ് കേസെടുത്തു
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ സ്‌കൂടര്‍ ഓടിച്ചുവരികയായിരുന്ന 14 കാരിയെ വടക്കാഞ്ചേരി അയ്യന്‍കോവിലില്‍ പൊലീസ് പിടികൂടി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് അടുത്ത ദിവസങ്ങളിലായി രെജിസ്റ്റര്‍ ചെയ്ത ഒന്‍പതാമത്തെ കേസാണിത്. പെണ്‍കുട്ടിയുടെ അമ്മാവനാണ് ആര്‍ സി ഉടമ. ഇദ്ദേഹത്തിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൗമാരക്കാരിയായ പെണ്‍കുട്ടി സ്‌കൂടര്‍ ഓടിച്ചതിന് ആര്‍ സി ഓണറായ അമ്മയ്ക്കെതിരെ മോടോര്‍ വാഹനവകുപ്പ് കാല്‍ലക്ഷം രൂപ പിഴയീടാക്കിയിരുന്നു. ഇതിനുശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Local-News, Arrested, Police, Case, Driving, Child driver arrested again in Taliparamba; Police booked against uncle who owns RC.
Powered by Info News For You

Comments
Post a Comment