Bomb Attack | വീടിന് നേരെയുണ്ടായ പെട്രോള്‍ ബോംബേറ്: പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നം മൂലം 4 പേര്‍ ആശുപത്രിയില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: (www.kasargodvartha.com) കാഞ്ഞിരത്താണിയില്‍ വീടിന് നേരെയുണ്ടായ പെട്രോള്‍ ബോംബേറില്‍ വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ തൃത്താല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നം മൂലം നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വീടിന് നേരെ അജ്ഞാത സംഘം പെട്രോള്‍ ആക്രമണം നടത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനം, കാര്‍, ടിപര്‍ ലോറി എന്നിവയുണ്ടായിരുന്നു. ഇതില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ മുന്‍ഭാഗവും കത്തി നശിച്ചു. ബന്ധുക്കളും, അയല്‍വാസികളും ഓടി എത്തിയാണ് തീയണച്ചത്. 

Palakkad, News, Kerala, Bomb attack, House, Petrol bomb, Crime, Hospital, Police, Attack, Palakkad: Petrol bomb attack on house.

സംഭവ സമയത്ത് ഫൈസല്‍ വീട്ടിലുണ്ടായിരുന്നില്ല. പുക ശ്വാസിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ ഭാര്യ റഹ് മത്, എട്ടും, നാലും വയസുള്ള മക്കള്‍, റഹ് മതിന്റെ സഹോദര പുത്രന്‍ റമീസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. രണ്ട് ദിവസം മുമ്പ് പ്രദേശത്തെ മറ്റൊരു വീടിന് നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ചയാണ് ഈ ആക്രമണമെന്നാണ് നിഗമനം.

Keywords: Palakkad, News, Kerala, Bomb attack, House, Petrol bomb, Crime, Hospital, Police, Attack, Palakkad: Petrol bomb attack on house.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?