Attack | കൊല്ലത്ത് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: (www.kvartha.com) എഴുകോണില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

എഴുകോണ്‍ വട്ടമണ്‍കാവിലാണ് വെള്ള നിറത്തിലുള്ള കാര്‍ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എഴുകോണ്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് സംഭവമുണ്ടായത്. നമ്പര്‍ മറച്ചുവച്ചെത്തിയ വെള്ള നിറത്തിലുള്ള കാര്‍ മനു സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മുന്നോട്ടു പോയ കാര്‍ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാന്‍ ശ്രമിച്ചതായും ദൃശ്യങ്ങളില്‍ ഉണ്ട്. പരുക്കേറ്റ മനുവിനെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇതെന്നാണ് പൊലീസ് സംശയം. സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

News, Kerala, Kollam, Kollam-News, Crime, Crime-News, Attack, Police, Injured, Hospital, Accused, CCTV, Video, Kollam: Attempt to kill youth at Ezhukone.


കാറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും മനു ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. പരാതി നല്‍കാത്തതിനാല്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Keywords: News, Kerala, Kollam, Kollam-News, Crime, Crime-News, Attack, Police, Injured, Hospital, Accused, CCTV, Video, Kollam: Attempt to kill youth at Ezhukone.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?