Arrested | കശുവണ്ടി ഫാക്ടറിക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രണം: ഒരാള്‍ പിടിയില്‍

കൊല്ലം: (www.kasargodvartha.com) കൊട്ടിയത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണമുണ്ടായതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍. ശിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അയത്തില്‍ സ്വദേശി ശാ സലീമിന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറിയിക്ക് നേരെ ആക്രമണമുണ്ടായത്.

പൊലീസ് പറയുന്നത്: ഫാക്ടറിയിലേക്ക് മദ്യപിച്ചെത്തിയ എട്ടുപേര്‍ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. ഏറെനാളായി പ്രദേശത്തുള്ള ചിലര്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്നാണ് സ്ഥാപന ഉടമ പറഞ്ഞു.

Kollam, News, Kerala, Top-News, Crime, Arrested, Police, Attack, Gang, Cashew factory, Women, Employees, Kollam: Eight-member gang attack on cashew factory: One person arrested.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസിനെ വെട്ടിച്ച് അക്രമികള്‍ കടന്നു കളയുകയായിരുന്നു. എട്ടംഗ സംഘത്തില്‍പ്പെട്ട ശിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Keywords: Kollam, News, Kerala, Top-News, Crime, Arrested, Police, Attack, Gang, Cashew factory, Women, Employees, Kollam: Eight-member gang attack on cashew factory: One person arrested.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?