Arrested | വീട്ടുകാരുടെ ശ്രദ്ധയ്ക്ക്; ജനാലയ്ക്കടുത്ത് മേശപ്പുറത്ത് സ്വര്‍ണാഭരണങ്ങള്‍ വയ്ക്കരുത്; യുവാവ് പിടിയിലായത് ഇങ്ങനെ

മലപ്പുറം: (www.kvartha.com) ഇനി വീടിന്റെ ജനാലയ്ക്കടുത്ത് മേശപ്പുറത്ത് സ്വര്‍ണാഭരണങ്ങള്‍ വയ്ക്കുന്നുണ്ടെങ്കില്‍ പോലും വീട്ടുകാര്‍ ജാഗ്രതരായിരിക്കണം. അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മേശപ്പുറത്ത് വച്ച വീട്ടമ്മയുടെ താലിമാല മോഷണം പോയ കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റിലായത്. മുഹമ്മദ് അന്‍ശിദി(23)നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാളികാവ് നിധീഷിന്റെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് മോഷണം പോയത്. ഇവരുടെ വീടിന്റെ തൊട്ടടുത്താണ് അന്‍ശാദ് താമസിക്കുന്നത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ജനാലയുടെ അടുത്ത് മേശപ്പുറത്ത് വച്ച മാല ശ്രദ്ധയില്‍പെട്ട ഇയാള്‍ പുലര്‍ചെ ജനലിലൂടെ കയ്യിട്ട് എടുക്കുകയായിരുന്നു.

Malappuram, News, Kerala, Crime, Robbery, Arrest, Arrested, Complaint, Woman, House, Theft, Malappuram: Man arrested in robbery case.

സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം  കാളികാവിലെ ഒരു ജ്വലറിയില്‍ പ്രതി വില്‍പന നടത്തിയതാണ് പൊലീസിന് സഹായകമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

Keywords: Malappuram, News, Kerala, Crime, Robbery, Arrest, Arrested, Complaint, Woman, House, Theft,  Malappuram: Man arrested in robbery case.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?