Arrested | 'ഗാസ് ഏജന്‍സിയില്‍ നിന്ന് പരിശോധനയ്‌ക്കെന്ന വ്യാജേന എത്തി വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം';യുവാവ് അറസ്റ്റില്‍
പൊന്നാനി: (www.kvartha.com) ഗാസ് ഏജന്‍സിയില്‍ നിന്ന് പരിശോധനയ്‌ക്കെന്ന എന്ന വ്യാജേന എത്തി വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞദിവസം പൊല്‍പാക്കരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍ടിന്‍(30) ആണ് അറസ്റ്റിലായത്. പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും ആണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. ഗാസ് സിലിന്‍ഡര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ കയറുകയും തുടര്‍ന്ന് സിലിന്‍ഡറിലെ റഗുലേറ്റര്‍ ഊരി പരിശോധിക്കുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി.
Powered by Info News For You
Keywords: Youth arrested for molestation attempt, Malappuram, News, Police, Arrested, Complaint, House Wife, Probe, Local News, Kerala.
Powered by Info News For You
.webp)
Comments
Post a Comment