Arrested | 'തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം'; വയോധികന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: (www.kasargodvartha.com) എരുമപ്പെട്ടി പഴവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികന്‍ പൊലീസ് പിടിയില്‍. വേലൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ മായിന്‍കുട്ടിയാണ് അറസ്റ്റിലായത്. എസ് ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച വൈകിട്ടാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി, വീട്ടില്‍ അതിക്രമിച്ച് കയറിയ മായിന്‍കുട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഭയന്ന വീട്ടമ്മ കരഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എസ് ഐ സി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തനിച്ച് താമസിക്കുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ മുമ്പും മായിന്‍കുട്ടി ശ്രമിച്ചിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.  

News, Kerala, Thrissur-News, Top-Headlines, Thrissur, Accused, Arrested, Local News, Molestation, Police, Crime, Crime News, Remanded, Thrissur: Man arrested for attempting to Molest lady.


സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ വി സജീവ്, കെ എ ഷാജി, എം എ ജിജി, കെ എസ് ഓമന, സി പി ഒ കെ സഗുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: News, Kerala, Thrissur-News, Top-Headlines, Thrissur, Accused, Arrested, Local News, Molestation, Police, Crime, Crime News, Remanded, Thrissur: Man arrested for attempting to Molest lady.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?