Arrested | മോഷ്ടിച്ച സ്‌കൂടറിലെത്തി രണ്ടര ലക്ഷം കവര്‍ന്നതായി പരാതി; ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഇന്‍സ്റ്റഗ്രാം താരവും സുഹൃത്തും പിടിയില്‍
തിരുവനന്തപുരം: (www.kvartha.com) ഇന്‍സ്റ്റഗ്രാം താരം വിനീത് മോഷണക്കേസില്‍ അറസ്റ്റില്‍. പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നെന്ന കേസിലാണ് ഇന്‍സ്റ്റഗ്രാം താരം വിനീതും (മീശ വിനീത്) സുഹൃത്ത് ജിത്തുവും അറസ്റ്റിലായത്. മംഗലപുരം പൊലീസാണ് തൃശൂരില്‍നിന്ന് ഇവരെ പിടികൂടിയത്.
പൊലീസ് പറയുന്നത്: മാര്‍ച് 23നാണ് കണിയാപുരത്തുനിന്നു വിനീതും ജിത്തുവും ചേര്‍ന്നു പണം കവര്‍ന്നത്. ഇന്‍ഡ്യന്‍ ഓയില്‍ കംപനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകുമ്പോള്‍ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച സ്‌കൂടറിലെത്തിയാണ് ഇരുവരും കവര്‍ച നടത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.
എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ സ്‌കൂടര്‍ പോത്തന്‍കോട് പൂലന്തറയില്‍നിന്നു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. കവര്‍ചയ്ക്ക് ശേഷം സ്‌കൂടര്‍ ഉപേക്ഷിച്ച ഇവര്‍, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.
നിലവില്‍ മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും ഉണ്ട്. ഇതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Arrested, Accused, Police, Theft, Case, Molestation Case, Social Media, Thiruvananthapuram: Instagram star Vineeth arrested in theft case.
Powered by Info News For You

Comments
Post a Comment