Arrested | 'അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; കടലക്കറിയില്‍ വിഷം കലര്‍ത്തിയത് മകന്‍; ക്രൂരതയിലേക്ക് നയിച്ചത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക; പിടിയിലായ യുവാവ് പഠനത്തിലും മിടുക്കന്‍; ആയുര്‍വേദ ഡോക്ടറായ 25 കാരന്‍ വിഷം നിര്‍മിച്ചത് ഗവേഷണം നടത്തുന്ന സ്വന്തം ലാബില്‍!'



തൃശൂര്‍: (www.kvartha.com) അവണൂരില്‍ രക്തം ഛര്‍ദിച്ച് അവശനായ 57 കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂരനാഥന്‍ (25) ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ മെഡികല്‍ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ശശീന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചത് ഞായറാഴ്ചയായിരുന്നു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പില്‍ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പില്‍ ശ്രീരാമചന്ദ്രന്‍ (55), മുണ്ടൂര്‍ ആണ്ടപ്പറമ്പ് വേടരിയാട്ടില്‍ ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

സംഭവത്തെ കുറിച്ച് മെഡികല്‍ കോളജ് പൊലീസ് പറയുന്നത് ഇങ്ങനെ: 'അച്ഛനെയാണ് കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു..' പൊലീസ് കസ്റ്റഡിയില്‍ മയൂരനാഥന്‍ വെളിപ്പെടുത്തിയതിങ്ങനെ. അച്ഛനോടും രണ്ടാനമ്മയോടും ദീര്‍ഘകാലമായി തനിക്കുണ്ടായിരുന്ന പകയാണ് കടലക്കറിയില്‍ വിഷം ചേര്‍ത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് യുവാവ്  പറഞ്ഞു. ഇയാള്‍ സ്വയം വിഷം നിര്‍മിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വരുത്തിയാണ് സ്വയം വിഷം നിര്‍മിച്ചതെന്നാണ് യുവാവിന്റെ മൊഴി.

ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണ് മയൂരനാഥന്‍. 15 വര്‍ഷം മുന്‍പ് മയൂരനാഥന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം തല അല്‍പം ചരിച്ചുവച്ചാണ് ഡോക്ടര്‍മാര്‍ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈ കാഴ്ച കണ്ടു ബിന്ദുവിന് കടുത്ത മനഃപ്രയാസമുണ്ടായി. മകന്റെ അവസ്ഥകണ്ട് വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ച് ബിന്ദു സ്വയം തീകൊളുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തതോടെ മയൂരനാഥന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി.

പഠിക്കാന്‍ മിടുക്കനായിരുന്ന മയൂരനാഥിന് എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും ആയുര്‍വേദത്തില്‍ ഉപരിപഠനമാണ് തിരഞ്ഞെടുത്തത്. ആയുര്‍വേദ മരുന്നുകള്‍ സ്വയം ഗവേഷണം നടത്തി കണ്ടെത്താന്‍ വീടിന്റെ മുകളില്‍ ഒരു ലാബും സജ്ജമാക്കി. ഈ ലാബിനുവേണ്ടി ഇടയ്ക്കിടെ മയൂരനാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് വീട്ടില്‍ വലിയ വഴക്കിന് കാരണമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

News, Kerala, State, Thrissur, Killed, Murder, Local-News, Top-Headlines, Trending, Police, Case, Arrested, Hospital, Health, Saseendran's death is murder; Youth who mixed poison with food, arrested


കൊലപാതകശേഷം മയൂര്‍നാഥ് ഒന്നുമറിയാത്തപോലെ നിലകൊണ്ടെങ്കിലും പൊലീസിന് സംശയമുണ്ടായിരുന്നു. അടുത്തിടെ കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മയൂരനാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നാണ് ബന്ധുക്കള്‍ ഉള്‍പെടെയുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവര്‍ കഴിച്ച പ്രഭാതഭക്ഷണം മയൂരനാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു.

പിന്നീട് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ വിഷം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെയാണ് വിദഗ്ധമായൊരു കൊലപാതക സാധ്യത തെളിഞ്ഞുവന്നത്. ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ മയൂരനാഥ് കുറ്റം സമ്മതിച്ചു.

Keywords: News, Kerala, State, Thrissur, Killed, Murder, Local-News, Top-Headlines, Trending, Police, Case, Arrested, Hospital, Health, Saseendran's death is murder; Youth who mixed poison with food, arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?